തിരുവനന്തപുരം: പ്രളയം ബാധിച്ച ആദിവാസി മേഖലകളിൽ സഹായമെത്തിക്കാൻ തയാറെടുത്ത് എൽജിബിടിഐക്യൂ. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വയറിഥം എന്ന എൽജിബിടിഐക്യൂ ഇതിനുള്ള ദുരിതാശ്വാസ ശേഖരണത്തിലാണ്. വയനാട്, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലെ ആദിവാസി കേന്ദ്രങ്ങളിൽ സഹായം നേരിട്ടെത്തിക്കാനാണ് ഇവരുടെ ശ്രമം.
ക്വിയറിഥം പ്രവർത്തകർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അവശ്യവസ്തുക്കൾ ശേഖരിച്ചു വരുകയാണ്. തിരുവനന്തപുരത്ത് കവടിയാറിലും കുന്നുകുഴിയിലുമായി രണ്ട് ശേഖരണ കേന്ദ്രങ്ങളുണ്ട്. ദുരിതബാധിതരായ ആദിവാസി വിഭാഗത്തെ സഹായിക്കുന്നതിനൊപ്പം സാമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ തങ്ങളുടെ സേവനവും പ്രാതിനിധ്യവും ഉറപ്പാക്കാനും കൂടിയുള്ള ശ്രമത്തിലാണിവർ.