തിരുവനന്തപുരം: തുമ്പയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്.
കുളത്തൂര്‍ ചിത്തിര നഗറില്‍ പാളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരാണ് മരണപ്പെട്ടത്. രാത്രി ഫോണില്‍ സംസാരിച്ചിരിക്കവെ ട്രെയിന്‍ തട്ടിയതാകാമെന്ന് തുമ്പ പൊലീസ് പറഞ്ഞു. മൃതദേഹത്തിനരികില്‍ മൊബൈല്‍ ഫോണുകളും ഹെഡ്ഫോണും ഉണ്ടായിരുന്നു.
ALSO READ:നോക്കുകൂലി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ വാഹനം തടഞ്ഞു
രണ്ട് പേരും കെട്ടിട കരാര്‍ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. തുമ്പ പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.