തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ നേത്യത്വത്തില്‍ കേരളത്തിലെ ഹൈവേകള്‍ക്ക് സമീപം വിശ്രമത്തിനും വാഹനങ്ങളുടെ വര്‍ക്ക്‌ഷോപ്പുകളടക്കം ഉള്‍പ്പെടുത്തി ടൂറിസം ഹബ്ബുകള്‍ വരുന്നു.(tourism hubs near highways in Kerala) റോഡ് ഗതാഗതം പ്രോത്സാഹിപ്പിച്ച് കൊണ്ട് കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ ദേശീയപാത, തീരദേശ ഹൈവേ എന്നിവ വരുമ്പോള്‍ അതിലൂടെ സഞ്ചരിക്കുന്ന ദീര്‍ഘദൂര വാഹന യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. (problems faced by long distance travelers)
ഹൈവേകളുടെ സമീപത്ത് നിര്‍മിക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പിപിപി മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക.(govt-private land used for it) ഹൈവേ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പദ്ധതി തുടങ്ങാനാണ് ആലോചിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാന പരിഗണനയിലുളള പദ്ധതിക്ക് അടുത്തിടെ സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്ന സത്രങ്ങള്‍ക്ക് സമാനമായി സുഗമമായ യാത്ര പൊതുജനങ്ങള്‍ക്ക് ഒരുക്കാനാണ് ടേക്ക് എ ബ്രേക്ക് മാതൃകയില്‍ 50 കിലോമീറ്റര്‍ ഇടവിട്ട് ടൂറിസം ഹബ്ബുകള്‍ നിര്‍മിക്കുക.
ലക്ഷ്യം സൗകര്യപ്രദമായ റോഡ് യാത്ര: വാഹന പാര്‍ക്കിങ് സൗകര്യത്തോടെ വിശ്രമിക്കാനുള്ള വിവിധ നിരക്കിലുള്ള മുറികള്‍, വര്‍ക്ക്‌ഷോപ്പും ചാര്‍ജിങ് സ്റ്റേഷനുമടക്കമുള്ള വാഹന സര്‍വീസ് സൗകര്യങ്ങള്‍, ഭക്ഷണ ശാലകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഡോര്‍മിറ്ററി എന്നിവയാണ് വിസ്തൃതിക്കനുസരിച്ച് ഹബ്ബുകളില്‍ ഒരുക്കുക. വാഹനങ്ങള്‍ നിശ്ചിത ദിവസത്തേക്ക് സൂക്ഷിക്കാനും സംവിധാനമുണ്ട്. സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ മിതമായ നിരക്കിലുള്ള യൂസര്‍ ഫീയായിരിക്കും ഏര്‍പ്പെടുത്തുക.
സംസ്ഥാനത്ത് ദേശീയ പാത, തീരദേശ ഹൈവേ എന്നിവയുടെ പണികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ അറബിക്കടലിന് സമാന്തരമായി 625 കിലോമീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍ നിന്ന് ആരംഭിച്ച് കാസര്‍ഗോഡ് ജില്ലയിലെ കുഞ്ചത്തൂരില്‍ അവസാനിക്കുന്ന പദ്ധതിയാണ് തിരുവനന്തപുരം -കാസര്‍കോട് തീരദേശ ഹൈവേ. നിലവില്‍ വിവിധ ജില്ലകളില്‍ ഈ പദ്ധതിയും അന്തിമ ഘട്ടത്തിലാണ്.