ETV Bharat / state

മന്ത്രിസഭായോഗം ഇന്ന്‌;നിർണായക തീരുമാനങ്ങൾക്ക് സാധ്യത - സർക്കാർ സർവീസിലെ ഒഴിവുകൾ

യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും

മന്ത്രിസഭായോഗം  cabinet meeting  നിർണായക തീരുമാനങ്ങൾ  സെക്രട്ടറിയേറ്റ്  പിഎസ്സി‌ റാങ്ക് ഹോൾഡേഴ്സ്  തിരുവനന്തപുരം  thiruvananthapuram  Secretariat  PSC Rank Holders  സർക്കാർ സർവീസിലെ ഒഴിവുകൾ  Vacancies in Government Service
മന്ത്രിസഭായോഗം ഇന്ന്‌;നിർണായക തീരുമാനങ്ങൾ ഉണ്ടാകും
author img

By

Published : Feb 24, 2021, 8:50 AM IST

തിരുവനന്തപുരം: ഇന്ന് നിർണായക മന്ത്രിസഭായോഗം. സെക്രട്ടറിയേറ്റ് നടയിൽ പിഎസ്സി‌ റാങ്ക് ഹോൾഡേഴ്സ് അനിശ്ചിതകാല നിരാഹാര സമരം തുടരുന്നതിനിടെയാണ് യോഗം ചേരുന്നത്. രാവിലെ ചേരുന്ന യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും. ഈ വർഷം വിവിധ വകുപ്പുകളിൽ വരാനിരിക്കുന്ന ഒഴിവുകൾ എത്രത്തോളം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്നാണ് പരിഗണിക്കുന്നത്. എൽജിഎസ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഉള്ളവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലെ നിർദ്ദേശങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.

2015 ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ കായികതാരങ്ങൾക്കുള്ള ജോലിക്കാര്യത്തില്‍ ഇന്ന് അനുകൂലതീരുമാനം ഉണ്ടാകും എന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം വേണ്ടത്ര നിയമനം ലഭിക്കാത്തതും നിയമനം വൈകുന്നതും ആയ മറ്റ്‌ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും സെക്രട്ടേറിയറ്റിൽ സമരത്തിന് എത്തുന്നത് സർക്കാരിന് തലവേദനയാണ്. രാഹുൽ ഗാന്ധി ഇന്നലെ സമരപ്പന്തലിലെത്തി ഉദ്യോഗാർഥികളെ കണ്ടതോടെ വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദവും ഏറുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.