ETV Bharat / state

രണ്ട് പതിറ്റാണ്ട് പിന്നിട്ട് ചാരായ നിരോധനം

5600 ചാരായ ഷാപ്പുകളാണ് ആന്‍റണി സർക്കാർ അടച്ചുപൂട്ടിയത്.

25th anniversary of the ban on arak  ban on arak  congress  politics  എകെ ആന്‍റണി  ചാരായനിരോധനം  രണ്ട് പതിറ്റാണ്ട് പിന്നിട്ട് ചാരായ നിരോധനം
രണ്ട് പതിറ്റാണ്ട് പിന്നിട്ട് ചാരായ നിരോധനം
author img

By

Published : Apr 1, 2021, 6:37 PM IST

തിരുവനന്തപുരം: കേരളത്തിൽ ചാരായ നിരോധനം നടപ്പാക്കിയിട്ട് ഇന്നേക്ക് 25 വർഷം. എകെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിനായിരുന്നു സംസ്ഥാനത്ത് ചാരായനിരോധനം നടപ്പിലാക്കിയത്. പ്രതിവർഷം 250 കോടിയാണ് ചാരായ വിൽപ്പനയിലൂടെ കേരളത്തിന് വരുമാനം ലഭിച്ചിരുന്നത്. നിയമം നടപ്പിലാക്കിയ സര്‍ക്കാര്‍ 5600 ചാരായ ഷാപ്പുകളാണ് അന്ന് അടച്ചു പൂട്ടിയത്. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രധാന പ്രചാരണ വിഷയമാക്കിയതും ചാരായ നിരോധനമായിരുന്നു. എന്നാൽ വിജയം നേടാന്‍ യുഡിഎഫിന് സാധിച്ചില്ല. പിന്നീട് വന്ന നായനാർ സർക്കാര്‍ ചാരായം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ മുതിര്‍ന്നില്ല. 1996ലെ ചാരായ നിരോധനത്തിന് ശേഷം കേരളത്തിൽ മദ്യനയത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ പിന്നീട് വന്ന ചരിത്ര തീരുമാനം ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തായിരുന്നു.

നിലവാരമില്ലാത്ത ബാറുകൾക്ക് അനുമതി നൽകേണ്ടെന്ന യുഡിഎഫ് സർക്കാരിന്‍റെ തീരുമാനം വലിയ ചർച്ചയായി. സർക്കാർ തീരുമാനത്തിന് ചുവടുപിടിച്ച് കേരളത്തിലെ മദ്യവിൽപ്പനശാലകൾ എല്ലാം പൂട്ടണമെന്ന ആവശ്യവുമായി അന്നത്തെ കെപിസിസി പ്രസിഡണ്ട് വിഎം സുധീരൻ രംഗത്ത് വന്നു. തുടർന്ന് കേരളത്തിലെ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചു. 2014 ഏപ്രിൽ ഒന്നുമുതൽ ബാറുകൾ പൂട്ടാനുള്ള സർക്കാർ ഉത്തരവ് നിലവിൽ വന്നു. ഓരോ വർഷവും 10% ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടി പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തും എന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാൽ കടുത്ത നിലപാടുകളിൽ പതിയെ ഇളവുകൾ വന്നു. ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചതും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നതും സർക്കാരിനെ പ്രതികൂലമായി ബാധിച്ചു. അതേസമയം, പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ യുഡിഎഫ് കൊണ്ടുവന്ന പല നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.