തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയം ദീർഘിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ സെര്‍വര്‍ പ്രവര്‍ത്തിക്കാത്തത് വലിയ ബുന്ധിമുട്ടാണ്. വോട്ടർ പട്ടിക പുതുക്കുന്നതിന് മണിക്കൂറുകളോളം അക്ഷയ കേന്ദ്രങ്ങളിൽ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സമയം നീട്ടി നൽകുകയോ സെർവർ പ്രവർത്തനക്ഷമമാക്കുകയോ ആണ് വേണ്ടത്. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. തദ്ദേശഭരണ സ്ഥാപനങ്ങളില വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി തള്ളിയ പശ്ചാത്തലത്തിൽ ഹർജിയുമായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയം ദീർഘിപ്പിക്കണം: രമേശ് ചെന്നിത്തല
വോട്ടർ പട്ടിക പുതുക്കുന്നതിന് മണിക്കൂറുകളോളം അക്ഷയ കേന്ദ്രങ്ങളിൽ കാത്തിരിക്കേണ്ട സ്ഥിതിയാണ്