സവായ്‌മധേപൂര്‍: രാജസ്ഥാന്‍റെ ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമമായ പുരാ ജോലന്ദയ്ക്ക് കേരളവുമായി എന്തു ബന്ധം എന്നു ചോദിച്ചേക്കാം. എന്നാല്‍ ബന്ധമുണ്ട്. കേരളത്തിലെ ഏറ്റവും ജനപ്രിയ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന, കഴിഞ്ഞ വര്‍ഷം വിരമിച്ച ടിക്കാറാം മീണയുടെ ആത്മകഥയായ 'തോല്‍ക്കില്ല ഞാന്‍' എന്ന പുസ്‌തകത്തിലൂടെ മലയാളികള്‍ക്ക് പരിചിതമാണ് ഈ രാജസ്ഥാന്‍ ഗ്രാമം.
ജീവനാഡിയായി ബനാസ് നദി:- ജില്ല ആസ്ഥാനമായ സവായ്‌മധേപൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പുരജോലന്ദയെ സമ്പല്‍ സമൃദ്ധമായി തഴുകി ഒഴുകുന്ന ബനാസ് നദിയാണ് ഈ ഗ്രാമത്തെ കാര്‍ഷിക സമൃദ്ധമാക്കുന്നതെന്ന് പുസ്‌തകത്തില്‍ വിവരിക്കുന്നു. ഈ നദിയില്‍ തീര്‍ത്ത അണക്കെട്ടില്‍ നിന്ന് കനാലിലൂടെ ജലം പുരാ ജോലന്ദയിലേക്ക് ഒഴുക്കിയാണ് ഈ ഗ്രാമത്തെ കൃഷിയിടങ്ങള്‍ നനയ്ക്കുന്നത്. ഗ്രാമത്തില്‍ ഏകദേശം 40 വീടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
More Read:- പുസ്‌തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നത്; ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.ശശി
അഞ്ച് പതിറ്റാണ്ട് പരാമ്പര്യമുള്ള ഗ്രാമം:- എല്ലാ വീടുകളും ഒരേ ശൈലിയില്‍ പണിതവ. കൃഷിയിടങ്ങളില്‍ ഗോതമ്പും ബജ്‌റയും വിളവിറക്കും. ഗ്രാമത്തില്‍ വൈദ്യുതി എത്തിയിരുന്നില്ല. ഗ്രാമത്തിന്‍റെ ആസ്ഥാനമായ ഖിര്‍ണിയില്‍ നിന്ന് പുരാ ജോലന്ദയിലെത്താന്‍ നല്ലൊരു റോഡ് പോലുമില്ല - പുസ്‌കത്തില്‍ ടിക്കാറാം മീണ വ്യക്തമാക്കുന്നു.
More Read:- Exclusive: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി കേരള മുൻ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ ടിക്കാറാം മീണ
5 പതിറ്റാണ്ടു മുന്‍പത്തെ ഈ ഓര്‍മ ചിത്രമല്ല ഇന്ന് പുരാ ജോലന്ദയ്ക്കുള്ളത്. മാറ്റങ്ങള്‍ പുരോ ജോലന്ദയേയും തഴുകി തലോടിയിരുക്കുന്നു. 50 വര്‍ഷം മുന്‍പ് തന്‍റെ ബാല്യകാലവും പിന്നീടുള്ള പഠനകാലവും പിന്നിട്ട ഗ്രാമത്തിലൂടെ ടിക്കാറാം മീണ ഇടിവി ഭാരതിനൊപ്പം സഞ്ചരിച്ചു.
പുരാ ജോലന്ദ ഗ്രാമത്തിന്‍റെ സൗന്ദര്യം:- ഇതാണ് പുരാ ജോലന്ദ ഗ്രാമം. ഇക്കാണുന്നതാണ് ടിക്കാറാം മീണ ജനിച്ചു വളര്‍ന്ന ഗ്രാമീണ വീട്. രാത്രി കാലത്ത് ഗ്രാമവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സ്വന്തം വീടിന്‍റെ മുറ്റത്ത് എല്ലാവരും ഒത്തു കൂടും.
പ്രധാന കൃഷി പേരയ്ക്ക:- പുരാ ജോലന്ദയിലെ മറ്റൊരു പ്രധാന കൃഷി പേരക്കയുടേതാണ്. പുരാ ജോലന്ദ സ്ഥിതി ചെയ്യുന്ന സവായ്‌മധേപൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ പേരയ്ക്ക ഉത്പാദനത്തിന്‍റെ 50 ശതമാനവും നടക്കുന്നത്. വിളവെടുപ്പ് സീസണ്‍ ജനുവരിയോടെ അവസാനിക്കും. വലിപ്പവും മാധുര്യവുമാണ് ഇവിടുത്തെ പേരക്കയെ മറ്റിനങ്ങളില്‍ നിന്ന് ശ്രദ്ധേയമാക്കുന്നത്.
പുരാ ജോലന്ദയിലെ തടാകങ്ങള്‍ കേരളത്തിന്‍റെ ജലാശയങ്ങളെക്കാള്‍ മനോഹരമാണ്. രാജസ്ഥാന്‍ ജലസമൃദ്ധമല്ലാത്ത മരുഭൂമിയാണെന്ന നമ്മുടെ തെറ്റിദ്ധാരണകളെ ആകെ മാറ്റി മറിക്കുന്നതാണ് ഈ തടാക കാഴ്‌ചകള്‍.
Also Read:- ലോക്ക് ഡൗണ്‍ കാലത്തെ ഒരു ദിനം; ടീക്കാറാം മീണക്കൊപ്പം ഇടിവി ഭാരത്