തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി സര്‍ക്കാരിനെ കുടുക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരണം. ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിക്ക് ശേഷം തീരുമാനിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
എന്തൊക്കെയാണ് അന്വേഷണ പരിധിയിലെന്നതും പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചാലുടന്‍ അന്വേഷണം തുടങ്ങും. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കുമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു.