തിരുവനന്തപുരം : 25 കോടിയുടെ തിരുവോണം ബമ്പർ (Thiruvonam Bumper) വിജയികളായ നാലുപേര്‍ തിരുവനന്തപുരത്തെത്തി. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ നാലുപേരാണ് പിഎം ജിയിലെ സംസ്ഥാന ലോട്ടറി ഡയറക്‌ടറേറ്റില്‍ (Lottery Directorate) നേരിട്ടെത്തിയത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഇവര്‍ ഹാജരാക്കി. പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്തരുതെന്ന് ഇവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം (Thiruvonam Bumper Winners Present With Tickets- Request Anonymity).
രാവിലെ 11 മണിക്കുശേഷമാണ് വിജയികൾ ഒന്നിച്ച് സംസ്ഥാന ലോട്ടറി ഡയറക്‌ടറേറ്റില്‍ എത്തിയത്. ബമ്പർ ടിക്കറ്റും ആവശ്യമായ രേഖകളും ഹാജരാക്കി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വൈകുന്നേരമാണ് ഇവർ മടങ്ങിയത്. ഹാജരാക്കിയ രേഖകൾ പൂർണമാണെന്ന് പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമേ പ്രൊസസിങ് ആരംഭിക്കൂ. പ്രൊസസിങ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ജേതാവിന് സമ്മാനത്തുക ലഭിക്കും.
25 കോടി സമ്മാനം നേടുമ്പോൾ അതിൽ നിന്ന് 10 ശതമാനമായ രണ്ടര കോടി രൂപ ഏജന്‍റ് കമ്മീഷനായി നീക്കിവയ്ക്കും. ബാക്കിയുള്ള ഇരുപത്തിരണ്ടര കോടിയിൽ നിന്ന് 30 ശതമാനം ആദായ നികുതി ഈടാക്കി ബാക്കി 15 കോടി 75 ലക്ഷം രൂപയാണ് ബമ്പർ ജേതാക്കൾക്ക് ലഭിക്കുക. ഇതിനുപുറമെ ജേതാവ് പിന്നീട് തന്‍റെ നികുതി സ്ലാബ് അനുസരിച്ചുള്ള സര്‍ചാര്‍ജും സെസും അടയ്‌ക്കേണ്ടി വരും.
കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍ നിന്ന് കൊണ്ടുപോയി വാളയാറില്‍ വിറ്റ TE 230662 നമ്പർ ടിക്കറ്റ് ആണ് 25 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാലാണ് (K N Balagopal) ഒന്നാം സമ്മാനത്തിന്‍റെ നറുക്കെടുത്തത്.
കഴിഞ്ഞ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ ജേതാവ് തിരുവനന്തപുരം സ്വദേശി അനൂപ് വിവരം മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായിരുന്നു. പേരുവിവരങ്ങള്‍ പരസ്യമായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ അനൂപിന്‍റെ വീട്ടിലേക്ക് സഹായം തേടി എത്തി. ഇതേത്തുടർന്ന് അനൂപിന് സ്വന്തം വീട്ടിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.
ഇതോടെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യശാലി പേരോ മറ്റ് വിവരങ്ങളോ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തിയിരുന്നില്ല. ഈ മാതൃക പിന്തുടര്‍ന്നാണ് ഇപ്പോൾ തിരുവോണം ബമ്പർ ജേതാക്കളും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്താതെ രഹസ്യമായി സമ്മാനാർഹമായ ടിക്കറ്റും രേഖകളും ഹാജരാക്കി മടങ്ങിയത്.
ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍
- ഒന്നാം സമ്മാനം (25 കോടി) : TE 230662
- സമാശ്വാസ സമ്മാനം (5,00,000) : TA 230662, TB 230662, TC 230662, TD 230662, TG 230662, TH 230662, TJ 230662, TK 230662, TL 230662
- രണ്ടാം സമ്മാനം (ഒരുകോടി വീതം 20 പേര്‍ക്ക്) : TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848
- മൂന്നാം സമ്മാനം (50 ലക്ഷം): TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507
- നാലാം സമ്മാനം (അഞ്ച് ലക്ഷം): TA 372863 TB 748754 TC 589273 TD 672999 TE 709155.