ETV Bharat / state

പ്രതിസന്ധിയില്‍ തന്നെ: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം 20ന് ശേഷം, ജീവനക്കാര്‍ സമരത്തില്‍ - കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി

എല്ലാ മാസവും 55 കോടി രൂപയുടെ സര്‍ക്കാര്‍ സഹായത്തിലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഇത് തുടരാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു

thiruvnanthapuram ksrtc salary shortage being trouble again  ksrtc salary issues  ksrtc management stand on salary shortage  കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി  ശമ്പള വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിഐടിയു ഐഎന്‍ടിയുസി യൂണിയനുകള്‍ സമരം ആരംഭിച്ചു
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി : ശമ്പളം 20 നു ശേഷം മാത്രമെന്ന് മാനേജ്‌മെന്‍റ്
author img

By

Published : Jun 6, 2022, 12:06 PM IST

തിരുവനന്തപുരം: ഈ മാസവും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി. ആറാം തീയതിയായിട്ടും മെയ് മാസത്തെ ശമ്പള വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ സമരം ആരംഭിച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്‌ടമുണ്ടാക്കുന്ന തരത്തില്‍ പണിമുടക്കിലേക്ക് തത്കാലം പോകേണ്ടെന്നാണ് യൂണിയനുകളുടെ തീരുമാനം.

എല്ലാ മാസവും 55 കോടി രൂപയുടെ സര്‍ക്കാര്‍ സഹായത്തിലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇത് എല്ലാ മാസവും തുടരാനാകില്ലെന്ന് കഴിഞ്ഞ മാസം തന്നെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാസവും സര്‍ക്കാര്‍ സഹായമോ ഓവര്‍ ഡ്രാഫ്‌റ്റോ ഇല്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല.

ഈ മാസം 20 എങ്കിലുമാകാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. ഇതിനിടെ അധികം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഇന്‍സെന്‍റീവ് പ്രഖ്യാപിച്ചു. 20 ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 1000 രൂപയും 25 ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 2000 രൂപയുമാണ് ഇന്‍സെന്‍റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്‌ച ദിവസങ്ങളില്‍ ജീവനക്കാര്‍ ഓഫും ലീവും എടുക്കുന്നത് ഒഴിവാക്കണമെന്നും മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 30 തിങ്കഴാഴ്‌ച 6.25 കോടി രൂപയുടെ അധിക വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് നേടാനായതായി മാനേജ്‌മെന്‍റ് അറിയിച്ചു.

Also Read കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളപ്രതിസന്ധി: സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.