ETV Bharat / state

കൊവിഡ് പ്രതിസന്ധി; ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് - kerala covid

അടുത്ത രണ്ട് മാസത്തേക്ക് എങ്കിലും ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  എൻ വാസു  ദേവസ്വം ബോർഡ് പ്രതിസന്ധിയില്‍  കൊവിഡ് പ്രതിസന്ധി  covid after effects  thiruvithamkoor devasom board president  kerala covid  president n vasu
കൊവിഡ് പ്രതിസന്ധി; ജീവനക്കാർക്ക് ശമ്പളം കൊടുക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
author img

By

Published : May 6, 2020, 5:48 PM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡും പ്രതിസന്ധിയിലെന്ന് ബോർഡ് പ്രസിഡന്‍റ് എൻ.വാസു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ അടുത്ത രണ്ട് മാസത്തേക്ക് ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കേണ്ടി വരും. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സാലറി കട്ടിന് പുറമേയാണിത്. ക്ഷേത്രങ്ങളില്‍ ബോർഡിന് ഇപ്പോൾ വരുമാനം ഒന്നും ലഭിക്കുന്നില്ല.

അടുത്ത രണ്ട് മാസത്തേക്ക് എങ്കിലും ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്‍.വാസു

കൈവശമുള്ള പണം എടുത്താണ് ഈ മാസത്തെ ശമ്പളവും പെൻഷനും നല്‍കിയത്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് ബോര്‍ഡിന്‍റെ കൈവശമുള്ള പണം തികയാത്ത സാഹചര്യമാണ്. ബോര്‍ഡിന് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്ന സ്ഥിതി സംസ്ഥാന സര്‍ക്കാരിനില്ല. മുന്‍കൂറായി വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ പണം സ്വീകരിക്കുന്നുണ്ടെങ്കിലും ലോക്ക് ഡൗണായതിനാല്‍ ഇതും പര്യാപ്തമല്ല. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നിന്ന് കരകയറാന്‍ ഭക്തര്‍ ബോര്‍ഡിന് സാമ്പത്തിക സഹായം നല്‍കി സഹായിക്കണമെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.