ETV Bharat / state

'അനിയൻ ബാവ, ചേട്ടൻ ബാവ സമരം': പ്രതിഷേധങ്ങളെ തള്ളി ഡെപ്യൂട്ടി മേയര്‍

author img

By

Published : Nov 8, 2022, 12:46 PM IST

Updated : Nov 8, 2022, 2:52 PM IST

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് ഡെപ്യൂട്ടി മേയറുടെ പ്രതികരണം.

കത്ത് വിവാദം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ പി കെ രാജു ബിജെപി കോണ്‍ഗ്രസ് ഡെപ്യൂട്ടി മേയര്‍ deputy mayor on opposition parties protest thiruvanthapuram corporation letter controversy bjp protestat thiruvanthapuram corporation bjp congress protest
'ആഭാസ സമരം';തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധങ്ങള്‍ക്കെതിരെ ഡെപ്യൂട്ടി മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ കക്ഷികൾ നടത്തുന്നത് ആഭാസ സമരം എന്ന് ഡെപ്യൂട്ടി മേയർ പി കെ രാജു. അനാവശ്യ വിഷയങ്ങൾ ഉയർത്തി പൊതുജനങ്ങളെ അടക്കം തടഞ്ഞ് സമരം നടത്തുകയാണ്. കോൺഗ്രസും ബിജെപിയും അനിയൻ ബാവ ചേട്ടൻ ബാവ എന്ന പോലെയാണ് സമരം നടത്തുന്നത്.

'അനിയൻ ബാവ, ചേട്ടൻ ബാവ സമരം': പ്രതിഷേധങ്ങളെ തള്ളി ഡെപ്യൂട്ടി മേയര്‍

ഒരു വ്യാജ കത്തിന്‍റെ പേരിലാണ് ഈ കോലാഹാലങ്ങളെല്ലാം. വ്യാജ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ബിജെപി സമരം നടത്തുന്നത്.

ഗവര്‍ണറെ വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ സമരം എന്ന് അവര്‍ വ്യക്തമാക്കണം. മേയറെ കോര്‍പ്പറേഷനില്‍ തടയാന്‍ ശ്രമമുണ്ടായാല്‍ അത് നേരിടും. മേയര്‍ക്ക് ഇതുമുന്നണി പൂര്‍ണമായ സംരക്ഷണം നല്‍കുമെന്നും പികെ രാജു പറഞ്ഞു.

Also Read: തലസ്ഥാനത്ത് ഇന്നും 'കത്തില്‍ അടി': പ്രതിഷേധിച്ച് യുഡിഎഫ്, മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി

Last Updated : Nov 8, 2022, 2:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.