ETV Bharat / state

തിരുവനന്തപുരം കർശന നിയന്ത്രണങ്ങളിലേക്ക്

ചെറിയ കാര്യങ്ങൾക്ക് സത്യവാങ്‌മൂലവുമായി യാത്ര ചെയ്യുന്നവർക്കെതിരെ കേസെടുക്കും. കടകൾ, ബാങ്കുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു

തിരുവനന്തപുരം കർശന പരിശോധന  police inspection thiruvananthapuram  ലോക്‌നാഥ് ബെഹ്‌റ  strict restrictions  strict restrictions Thiruvananthapuram
ബെഹ്‌റ
author img

By

Published : Mar 31, 2020, 5:14 PM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പൊലീസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. നിസാര കാരണങ്ങള്‍ പറഞ്ഞ് സത്യാവാങ്മൂലം നല്‍കി യാത്ര ചെയ്യുന്നരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്‌ത് വാഹനം പിടിച്ചെടുക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആളുകള്‍ കൂട്ടം കൂടുന്നത് തടയും. കടകളില്‍ വരുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമകളോട് ആവശ്യപ്പെടും.

ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചു തന്നെ വരിയില്‍ നില്‍ക്കേണ്ടതാണ്. ഇക്കാര്യം ഉറപ്പാക്കാന്‍ എസ്.എച്ച്‌.ഒ.ക്ക് നിര്‍ദേശം നല്‍കി. സമൂഹ നന്മയെ കരുതിയാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.