ETV Bharat / state

തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു - എ.ആർ ക്യാമ്പ്

സ്ഥിതി സങ്കീർണമാണെന്നും അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും മേയർ കെ. ശ്രീകുമാർ പറഞ്ഞു. എ.ആർ ക്യാമ്പിൽ ആരെങ്കിലും നിരീക്ഷണത്തിലേക്ക് പോകേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കും.

Thiruvananthapuram  restrictions  tightened  തിരുവനന്തപുരം  നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു  എ.ആർ ക്യാമ്പ്  മേയർ കെ. ശ്രീകുമാർ
തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
author img

By

Published : Jul 3, 2020, 9:06 PM IST

തിരുവനന്തപുരം: എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൂടി ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സ്ഥിതി സങ്കീർണമാണെന്നും അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും മേയർ കെ. ശ്രീകുമാർ പറഞ്ഞു. എ.ആർ ക്യാമ്പിൽ ആരെങ്കിലും നിരീക്ഷണത്തിലേക്ക് പോകേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കും. എ.ആർ ക്യാമ്പ് നാളെ അണു മുക്തമാക്കുമെന്നും മേയർ അറിയിച്ചു.

നിലവിൽ പാളയം, വഞ്ചിയൂർ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിലെ കടകൾ രാത്രി ഏഴ് മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം. അനാവശ്യ യാത്രകൾക്കും നിയന്ത്രണമുണ്ട്. നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.