ETV Bharat / state

ഇത് 'ചരിത്രം', എസ്‌എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും; 'മിക്‌സഡ് സ്‌കൂളുകള്‍ കാലഘട്ടത്തിന് ആവശ്യം': വി ശിവന്‍കുട്ടി

നാല് പെണ്‍കുട്ടികള്‍ ആണ് നിലവില്‍ തിരുവനന്തപുരം എസ്‌എംവി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേടിയത്.

smv model school  smv model school girls admission  thiruvananthapuram  kerala mixed school  v shivankutty  എസ്‌എംവി മോഡല്‍ ഹയര്‍ സെക്കന്‍ഡറി  മിക്‌സഡ് സ്‌കൂള്‍  വി ശിവന്‍കുട്ടി  വിദ്യാഭ്യാസ മന്ത്രി  എസ്‌എംവി സ്‌കൂള്‍ പെണ്‍കുട്ടികളുടെ പ്രവേശനം
വി ശിവന്‍കുട്ടി
author img

By

Published : Jun 19, 2023, 1:33 PM IST

Updated : Jun 19, 2023, 1:59 PM IST

എസ്‌എംവി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ മിക്‌സ്‌ഡ് ആക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമുഹത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ആവശ്യമാണെന്നും എസ്എംവി മോഡൽ ഹയർസെക്കന്‍ഡറി സ്‌കൂളിലെ പെൺകുട്ടികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു. കൂടുതൽ സ്‌കൂളുകൾ മിക്‌സഡ് ആക്കാനുള്ള ആവശ്യം ഉയരുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെയും രണ്ടാം പിണറായി സര്‍ക്കാരിന്‍റെയും ഭരണകാലത്ത് 30-ല്‍ അധികം സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പ്രത്യേക നിലപാടാണ് ഉള്ളത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുമ്പോൾ പരസ്‌പര തുല്യതയും ബഹുമാനവും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകും. പ്ലസ്‌ടുവും മിക്‌സഡ് ആക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

ആയിരത്തിലധികം ആണ്‍കുട്ടികള്‍ പഠിക്കുന്ന എസ്എംവി സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ആറ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്കായി നാല് പെണ്‍കുട്ടികള്‍ എത്തിയത്. ആറ്, എട്ട് ക്ലാസുകളില്‍ ഓരോ പെണ്‍കുട്ടികളും ഒന്‍പതാം ക്ലാസില്‍ രണ്ടുപേരുമാണ് പ്രവേശനം നേടിയത്. പ്രവേശനോത്സവ ചടങ്ങ് വിദ്യാഭ്യാസ മന്ത്രിയും ഗതാഗത മന്ത്രിയും പുതുതായി പ്രവേശനം നേടിയ വിദ്യാർഥിനികളും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.

ഇവർക്ക് പഠനോപകരണങ്ങളും ഐഡി കാർഡും മന്ത്രി നൽകി. നിലവിലെ തീരുമാന പ്രകാരം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കാണ് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഹയര്‍സെക്കൻഡറി വരെ 1200-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എസ്എംവി സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നത് വിദ്യാര്‍ഥികളില്‍ പുതിയ കാഴ്‌ചപ്പാട് രൂപീകരിക്കുന്നതിന് ഗുണകരമാവുമെന്നാണ് അധ്യാപകർ പറയുന്നത്.

കയ്യടികളോടെ കൈകൾ ചേർത്ത് പിടിച്ച് കൂട്ടുകാരികളെ സഹപാഠികൾ സ്‌കൂളിലേക്ക് സ്വീകരിച്ചു. 1919 ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ 60-ാം ജന്മദിന സ്‌മാരകമായാണ് ശ്രീ മൂലവിലാസം സ്‌കൂള്‍ എന്ന എസ്എംവി സ്‌കൂള്‍ സ്ഥാപിച്ചത്. അതേസമയം, രക്ഷിതാക്കളും സ്‌കൂളിന്‍റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കൂടി സ്‌കൂളിലേക്ക് വരുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.

Also Read : 'കാശ് വാങ്ങാതെ വോട്ടുചെയ്യാന്‍ രക്ഷിതാക്കളോട് പറയൂ' ; വിദ്യാര്‍ഥികളോട് നടന്‍ വിജയ്‌

അതേസമയം, സംസ്ഥാനത്ത് എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം വൈകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിന് വേണ്ടി എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റുകളെ വിളിച്ചുചേര്‍ത്ത് നടത്തിയ യോഗത്തിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

1996-2017 വരെയുള്ള നിയമനങ്ങളില്‍ നടപ്പാക്കേണ്ടിയിരുന്ന നാല് ശതമാനം ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നികത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഈ ഒഴിവുകള്‍ നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാരും അറിയിച്ചിരുന്നു. സ്‌കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിയമനങ്ങൾക്ക് താത്കാലിക അംഗീകാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

More Read : Aided School Teachers Appointment: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം വൈകില്ല; യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

Last Updated : Jun 19, 2023, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.