ETV Bharat / state

ചെമ്പക മംഗലത്ത് യുവാവ്‌ കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു - thiruvananthapuram murder case

വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ് ചെമ്പക മംഗലം കാരിക്കുഴി സ്വദേശിയായ വിഷ്‌ണു (30) സുഹൃത്ത് വിമലിന്‍റെ കുത്തേറ്റ് മരിച്ചത്

ചെമ്പക മംഗലത്ത് യുവാവ്‌ കുത്തേറ്റ് മരിച്ച സംഭവം  യുവാവ്‌ കുത്തേറ്റു മരിച്ചു  പ്രതിയെ തെളിവെടുപ്പിനെത്തിച്ചു  thiruvananthapuram murder case  accused brought to the evidence
ചെമ്പക മംഗലത്ത് യുവാവ്‌ കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
author img

By

Published : Dec 20, 2020, 3:24 PM IST

തിരുവനന്തപുരം: ചെമ്പക മംഗലത്ത് യുവാവ്‌ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ് ചെമ്പക മംഗലം കാരിക്കുഴി സ്വദേശിയായ വിഷ്‌ണു (30) സുഹൃത്ത് വിമലിന്‍റെ കുത്തേറ്റ് മരിച്ചത്.

സംഭവത്തില്‍ പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ മംഗലാപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ തെളിവെടുപ്പിനെത്തിച്ചത്. വാട്ട്‌ ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്‌ച രാത്രി വിഷ്‌ണുവിന്‍റെ വീട്ടിലെത്തിയ വിമല്‍ വിഷ്‌ണുവിനെ വിളിച്ചിറക്കി വീടിനടുത്തുള്ള റോഡില്‍ വെച്ചാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്‌ണുവിന്‍റെ വയറിലും നെഞ്ചിലും കഴുത്തിലും പരിക്കേറ്റിരുന്നു. വിഷ്‌ണുവിന്‍റെ ശരീരത്തില്‍ പതിനഞ്ചോളം പരിക്കുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.