തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്‌ക്കെതിതിരെ പുതിയ അഴിമതി ആരോപണവുമായി ബി.ജെ.പി (BJP) രംഗത്ത്. നഗരത്തില്‍ സ്ഥാപിക്കാനുള്ള 18000 എൽ.ഇ.ഡി (LED) ലൈറ്റുകൾ വാങ്ങാൻ ടെൻഡർ വിളിക്കാതെ വാങ്ങിയതില്‍ 63 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായെന്നാണ് ബിജെപി ആരോപണം.
അഴിമതി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ
പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ഓർഡർ നൽകിയതിലാണ് അഴിമതിയാരോപണം. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ സഹോദരന്‍ ജനറൽ മാനേജറായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് കരാർ നല്‍കിയത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും ബി.ജെ.പി കൗൺസിലർ കരമന അജിത്ത് പറഞ്ഞു.
![Thiruvananthapuram Municipality BJP Aligation on Thiruvananthapuram Municipality Thiruvananthapuram Municipality news latest news Thiruvananthapuram Municipality ബിജെപി തിരുവനന്തപുരം നഗരസഭ Arya Rajendran യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് സിപിഎം കരമന അജിത്ത് ആര്യാ രാജേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/13585766_id.jpeg)
Also Read: കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
ടെൻഡർ വിളിക്കാതെ യുണൈറ്റഡിനു തന്നെ കരാർ നല്‍കാൻ സർക്കാർ ഉത്തരവ് ഇറക്കിയതിലും ക്രമക്കേടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. കുറഞ്ഞ തുകക്ക് കരാർ എടുക്കാൻ തയ്യാറായിരുന്ന കെൽ തങ്ങളെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ച് നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി അഴിമതി ആരോപിക്കുന്നത്.
![Thiruvananthapuram Municipality BJP Aligation on Thiruvananthapuram Municipality Thiruvananthapuram Municipality news latest news Thiruvananthapuram Municipality ബിജെപി തിരുവനന്തപുരം നഗരസഭ Arya Rajendran യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് സിപിഎം കരമന അജിത്ത് ആര്യാ രാജേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/13585766_sss.jpeg)
സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. സ്വന്തമായി എൽ.ഇ.ഡി ലൈറ്റുകൾ ഉത്പാദിപ്പിക്കാത്ത യുണൈറ്റഡ്, ക്രോംപ്റ്റൺ എന്ന കമ്പനിയുടെ ലൈറ്റുകൾ വാങ്ങി അധികവിലയുടെ സ്റ്റിക്കർ പതിപ്പിച്ചാണ് നഗരസഭയ്ക്ക് നൽകിയതെന്നാണ് ആരോപണം.
![Thiruvananthapuram Municipality BJP Aligation on Thiruvananthapuram Municipality Thiruvananthapuram Municipality news latest news Thiruvananthapuram Municipality ബിജെപി തിരുവനന്തപുരം നഗരസഭ Arya Rajendran യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് സിപിഎം കരമന അജിത്ത് ആര്യാ രാജേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/13585766_light.jpg)
നടപടികള്‍ പാലിച്ചെന്ന് മേയറുടെ അനൗദ്യോഗിക വിശദീകരണം
അതേസമയം ഇടപാടിൽ അഴിമതിയില്ലെന്നാണ് മേയർ ആര്യ രാജേന്ദ്രൻ (Arya Rajendran) അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. കൗൺസിൽ തീരുമാനപ്രകാരമാണ് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങിയത്. സർക്കാർ ഉത്തരവ് അനുസരിച്ചാണ് കരാർ നൽകിയതെന്നും മേയർ വിശദീകരിച്ചു.