തിരുവനന്തപുരം: കോടതിയില്‍ എതിർഭാഗം അഭിഭാഷകനോട് അസഭ്യപരാമർശം നടത്തിയ സീനിയർ അഭിഭാഷകന് കോടതിയുടെ താക്കീത്. വാഹനാപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ നഷ്‌ടപരിഹാര തുക ലഭിക്കാനുള്ള കേസ് നടപടികളുടെ ഭാഗമായി നടത്തിയ സാക്ഷി വിസ്‌താരത്തില്‍, തിരുവനന്തപുരം മോട്ടോർ വാഹന കോടതിയിലാണ് സംഭവം. കേസിൻ്റെ തുടർനടപടികൾ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൈമാറാന്‍ ജഡ്‌ജി എൻ ശേഷാദ്രിനാഥന്‍ ഉത്തരവിട്ടു.
കോടതിൽ ഹർജി നൽകിയ വ്യക്‌തി, മരണപ്പെട്ട ആളുടെ നിയമ പ്രകാരമുള്ള ഭാര്യയല്ലയെന്ന് എതിർകക്ഷി ആരോപിച്ചു. സ്‌പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചു. എന്നാൽ കോടതിയിൽ ഈ രേഖകൾ പരാതിക്കാരൻ കൊണ്ടുവരാതെ വിവാഹ ഉടമ്പടി കരാർ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇക്കാരണം ശ്രദ്ധയിൽപ്പെട്ട കോടതി പരാതിക്കാരന്‍റെ അഭിഭാഷകനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു.
ALSO READ: സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്
ഇതുകേട്ട് ക്ഷുഭിതനായ സീനിയർ അഭിഭാഷകന്‍ മോശമായി സംസാരിക്കുകയായിരുന്നു. സീനിയർ അഭിഭാഷകൻ്റെ മോശം ഇടപെടലില്‍, കേസിൻ്റെ തുടർനടപടികള്‍ക്ക് താത്‌പര്യമില്ലെന്നും, കേസ് മറ്റൊരു കോടതിയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ജില്ല ജഡ്‌ജിക്ക് കത്ത് നൽകിയത്. ഇതേതുടര്‍ന്ന്, ജില്ല ജഡ്‌ജി കോടതി നാപടികൾ മറ്റൊരു കോടതിക്ക് കൈമാറി ഉത്തരവ് നൽകുകയായിരുന്നു. 2012 സെപ്റ്റംബർ 11 വട്ടിയൂർക്കാവ് ഭാഗത്ത് നടന്ന വാഹനാപകട കേസാണ് കോടതി പരിഗണിക്കുന്നത്.