തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ കെ. ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിൽ ബിജെപി സ്ഥാനാർഥി കുമാരനോടാണ് എൽഡിഎഫിന്‍റെ ശ്രീകുമാർ പരാജയപ്പെട്ടത്.
തന്‍റെ വിജയം കരിക്കകത്തിലെ ജനങ്ങളുടെ വിജയമാണെന്നും സിപിഎമ്മിന്‍റെ സർവശക്തി ഉപയോഗിച്ചെങ്കിലും എൻഡിഎക്ക് ഇവിടുള്ള അടിത്തറ നഷ്‌ടമായില്ലെന്നും മേയറിനെതിരെ വിജയം നേടിയ കുമാരൻ വിശദീകരിച്ചു. മുൻ കൗൺസിലർ ആയ ഹിമ സിജിയുടെ വികസന പ്രവർത്തനങ്ങളുടെ അംഗീകാരം കൂടിയാണ് തന്‍റെ വിജയമെന്നും ടി.ജി കുമാരൻ കൂട്ടിച്ചേർത്തു. എൽഡിഎഫിന്‍റെ മേയർ സ്ഥാനാർഥികളായിരുന്ന എ. ജി ഒലീനയും പുഷ്‌പലതയും തോറ്റിരുന്നു.