തിരുവനന്തപുരം: കോവളത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊല്ലം സ്വദേശിയായ ഷബിന്‍ ഷായാണ് (21) മരിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 13) വൈകിട്ടാണ് അപകടം.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷബിന്‍ കടലിലിറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേരും തിരയില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ട് പേരെ ഉടന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. 10 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഷബിന്‍ഷായെ കരയിലെത്തിച്ചത്.
എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട മൂവരും.