ETV Bharat / state

ഇന്ത്യ ടു ഷാർജ, ഷാർജ ടു ഇന്ത്യ; കൂടുതൽ യാത്രക്കാർ തെരെഞ്ഞെടുത്തത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം - Air India Express

most passengers chosen Airport: ഡിജിസിഎ കണക്ക് പ്രകാരം ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം - ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്‌. രണ്ടാം സ്ഥാനത്ത് കൊച്ചിയും മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്.

Thiruvananthapuram International Airport  ഷാർജ ടു ഇന്ത്യ  Sharjah to India  India to Sharjah  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം  trivandrum international airport  Directorate General of Civil Aviation  most passengers chosen Airport  Air Arabia  Air India Express  IndiGo
Airport
author img

By ETV Bharat Kerala Team

Published : Dec 12, 2023, 8:11 PM IST

തിരുവനന്തപുരം : ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി (Thiruvananthapuram International Airport). ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം - ഷാർജ റൂട്ടിൽ (Thiruvananthapuram - Sharjah route) യാത്ര ചെയ്യുന്നതെന്ന് ഡിജിസിഎ (Directorate General of Civil Aviation - DGCA) കണക്ക് പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ - തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88,689) മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ് (77,859) (most passengers chosen Airport).

ശരാശരി എടിഎമ്മുകൾ (എയർ ട്രാഫിക് മൂവ്മെന്‍റ്‌) 240. എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്‌ടിവിറ്റിയുമാണ് തിരുവനന്തപുരം - ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്നു. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 14,249 യാത്രക്കാരാണ് നവംബർ 25 ന് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്‌തത്.

14,249 യാത്രക്കാരിൽ 8,775 പേർ ആഭ്യന്തര യാത്രക്കാരും 5,474 പേർ രാജ്യാന്തര യാത്രക്കാരുമാണ്. 3.64 ലക്ഷം പേരാണ് നവംബറിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്‌തത്. 3.64 ലക്ഷം യാത്രക്കാരിൽ 2.11 ലക്ഷം ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരുമാണ്. ആദ്യമാണ് ഒരു മാസത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുന്നത്.

എല്ലാ യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയർപോർട്ട് നടത്തുന്നുണ്ടെന്നും ടൂറിസം സീസൺ ആരംഭിച്ചതും ക്രിസ്‌മസ്-പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ALSO READ: മുറി പങ്കിടല്‍ പ്രശ്‌നം; എയർ ഇന്ത്യ എക്‌സ്പ്രസിന് ഷോക്കോസ് നോട്ടീസയച്ച് തൊഴിൽ മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.