തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കലക്‌ടർ ഡോ.നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ. എ.ഡി.എം വി.ആർ വിനോദിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പർക്ക പട്ടികയിലുള്ള കലക്‌ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
വീട്ടിൽ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്ന് കലക്‌ടർ അറിയിച്ചു. എ.ഡി.എമ്മുമായി സമ്പർക്കത്തിൽ വന്ന ഓഫിസിലെ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.