തിരുവനന്തപുരം: തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. പുതിയതായി 531 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 502 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 21 ന് മരിച്ച വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), സെപ്റ്റംബർ നാലിന് മരിച്ച ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), സെപ്റ്റംബർ അഞ്ചിന് മരിച്ച മണക്കാട് സ്വദേശി നിലകണ്‌ഠശർമ്മ (68), മലയിൻകീഴ് സ്വദേശി ശാന്ത (70), സെപ്റ്റംബർ ആറിന് മരിച്ച വള്ളക്കടവ് സ്വദേശി മോഹനൻ (70), വലിയതുറ സ്വദേശി ഫ്ളോറമ്മ (76) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ സമ്പർക്ക രോഗവ്യാപനം ഉയരുകയാണ്. വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്രത്തിലെ 140 പേരിലാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് രണ്ടാം ദിനവും 500 കടന്ന് കൊവിഡ് ബാധിതർ - thiruvananthapuram covid
531 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 502 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
![തിരുവനന്തപുരത്ത് രണ്ടാം ദിനവും 500 കടന്ന് കൊവിഡ് ബാധിതർ തിരുവനന്തപുരം തിരുവനന്തപുരം കൊവിഡ് കേരളം കൊവിഡ് thiruvananthapuram thiruvananthapuram covid kerala covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8741997-thumbnail-3x2-vvv.jpg?imwidth=3840)