തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച നഴ്സിന്‍റെ അച്ഛനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ഒപിയിൽ ജോലി ചെയ്തിരുന്ന കൊടുങ്ങാനൂർ സ്വദേശിയായ നഴ്സിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വീട്ടിലെ രണ്ട് പേർക്ക് കൂടി രോഗം ബാധിച്ചത്.
ഇവരുൾപ്പെടെ ജില്ലയിൽ ബുധനാഴ്ച ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നും ട്രെയിൻ മാർഗം എത്തിയ പാറശ്ശാല സ്വദേശി(25), മുംബൈയിൽ നിന്നെത്തിയ അമരവിള സ്വദേശി(51), ദുബൈയിൽ നിന്നെത്തിയ തലക്കോണം സ്വദേശി(31), ചെന്നൈയിൽ നിന്നെത്തിയ ബാലരാമപുരം സ്വദേശി (23) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.