ETV Bharat / state

ഇടിവി ഭാരത് അന്വേഷണം: തിരുവനന്തപുരം നഗരസഭ; കള്ളം പറയുന്നതാര്? നഗരസഭയോ വിവരാവകാശ രേഖയോ? - ഇടിവി ഭാരത് എക്‌സ്ക്ലൂസിവ്

30 ലക്ഷത്തോളം രൂപ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവായതായി വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം എത്ര വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തിയെന്ന് നഗരസഭയിൽ രേഖയില്ല.

thiruvananthapuram corporation owned vehicles  etv bharat exclusive  Right to Information Document  തിരുവനന്തപുരം കോർപറേഷൻ  ഇടിവി ഭാരത് എക്‌സ്ക്ലൂസിവ്  വിവരാവകാശ രേഖ
നിരത്തിലോടുന്നത് നിരവധി, നഗരസഭയുടെ കൈയിൽ കണക്കില്ല; പ്രതിപക്ഷ ആരോപണങ്ങൾ ശരിവച്ച് വിവരാവകാശ രേഖ
author img

By

Published : May 9, 2022, 7:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷനായ തിരുവനന്തപുരത്ത് കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള നിരവധി വാഹനങ്ങളാണ് നിരത്തിലോടുന്നത്. എല്ലാ വാഹനങ്ങളിലും കോർപറേഷൻ്റെ നെയിം ബോർഡുമുണ്ട്. എന്നാൽ തങ്ങളുടെ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന് കോർപറേഷൻ അധികൃതർക്കറിയില്ല.

നിരത്തിലോടുന്നത് നിരവധി, നഗരസഭയുടെ കൈയിൽ കണക്കില്ല; പ്രതിപക്ഷ ആരോപണങ്ങൾ ശരിവച്ച് വിവരാവകാശ രേഖ

അറിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോർപറേഷൻ നൽകിയ വിവരാവകാശ രേഖയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. നിരത്തിലോടുന്നതും കട്ടപ്പുറത്തിരിക്കുന്നതുമായ വാഹനങ്ങളുടെ എണ്ണം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് നഗരസഭ എൻജിനീയറിങ് വിഭാഗം നൽകിയ മറുപടി. കഴിഞ്ഞ സാമ്പത്തിക വർഷം എത്ര വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തിയെന്നും നഗരസഭയിൽ രേഖയില്ല. അതേസമയം 30 ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്ക് ചെലവായതായും വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.

നഗരസഭയിലെ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് മാസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന സംശയങ്ങൾ സാധൂകരിക്കുന്നതാണ് ഇടിവി
ഭാരതിന് ലഭിച്ച രേഖകൾ. നഗരസഭയുടെ വാർഷിക ഭരണ റിപ്പോർട്ടിലെ പരസ്‌പര വിരുദ്ധമായ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിവാദം ഉയർത്തിയത്. 2020-21 സാമ്പത്തിക വർഷം 228 വാഹനങ്ങൾ, 2019-20ൽ 137, 2017-18ൽ 228 എന്നിങ്ങനെ വിശ്വാസ യോഗ്യമല്ലാത്ത കണക്കുകളാണ് വാർഷിക ഭരണ റിപ്പോർട്ടുകളിൽ ഉള്ളതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

വാഹനങ്ങളുടെ യഥാർഥ കണക്ക് കണ്ടെത്തുന്നതിന് നഗരസഭ ഒരു സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഭരണ പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെട്ട മൂന്നംഗ കമ്മിറ്റി നടത്തിയ പരിശോധനയിലും വാഹനങ്ങൾ പൂർണമായി കണ്ടെത്താനായില്ല. കണക്കിൽപ്പെടാത്ത വാഹനങ്ങൾ മോഷണം പോകുകയോ കണ്ടം ചെയ്യുകയോ ചെയ്‌തതിലും വ്യക്തത വേണം.

ലേലം ചെയ്‌തതായി നഗരസഭ അവകാശപ്പെടുന്ന വാഹനങ്ങളുടെ കണക്കും ലഭ്യമല്ല. ഇതിനൊപ്പം അപ്രത്യക്ഷമായ വാഹനങ്ങളുടെ പേരിൽ ഇൻഷുറൻസ് തുക അടച്ചതായും പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭയിൽ വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന വിവരാവകാശ രേഖ ശരിയെങ്കിൽ വാർഷിക റിപ്പോർട്ടിലെ കണക്കുകളുടെ ഉറവിടം നഗരസഭ വ്യക്തമാക്കേണ്ടിവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.