ETV Bharat / state

'കത്ത് വ്യാജം'; നിയമനത്തിനായി കത്ത് അയക്കുന്ന പതിവില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ

കത്ത് നൽകിയെന്ന് പറയുന്ന തിയതിയിൽ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് കോർപറേഷൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

thiruvananthapuram corporation  mayor arya rajendran fake letter  mayor arya rajendran controversy  arya rajendran controversy on staff appointment  staff appointment controversy corporation  thiruvananthapuram corporation controversy  കത്ത് വ്യാജം  തിരുവനന്തപുരം കോർപറേഷൻ  തിരുവനന്തപുരം കോർപറേഷൻ മേയർ കത്ത്  മേയർ ആര്യ രാജേന്ദ്രൻ കത്ത് വിവാദം  മേയർ ആര്യ രാജേന്ദ്രൻ കത്ത് വ്യാജം  ആനവൂർ നാഗപ്പൻ ആര്യ രാജേന്ദ്രൻ  തിരുവനന്തപുരം നഗരസഭ നിയമനം  എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച്‌  മേയർ ആര്യ രാജേന്ദ്രൻ
നിയമനത്തിനായി കത്ത് അയക്കുന്ന പതിവില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ
author img

By

Published : Nov 5, 2022, 7:28 PM IST

തിരുവനന്തപുരം: താത്കാലിക നിയമനത്തിന് സിപിഎം ജില്ല സെക്രട്ടറിയോട് പട്ടിക ചോദിച്ചുള്ള മേയറുടെ കത്ത് വ്യാജമെന്ന് തിരുവനന്തപുരം കോർപറേഷൻ. മേയറുടേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണ്. ഇത്തരമൊരു കത്ത് മേയറോ മേയറുടെ ഓഫിസോ അയച്ചിട്ടില്ല. നിയമനത്തിനായി ഇത്തരമൊരു കത്തയക്കുന്ന പതിവില്ലെന്നും കോർപറേഷൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

കത്ത് നൽകിയെന്ന് പറയുന്ന തിയതിയിൽ മേയർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. വ്യാജ കത്തിലെ വിവരങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു. നഗരസഭയേയും മേയറേയും ലക്ഷ്യമിട്ട് ഇത്തരത്തിൽ നിരവധി പ്രചരണം നടന്നിട്ടുണ്ട്. അവ പരാജയപ്പെട്ടതോടെയാണ് പുതിയ തന്ത്രവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ വ്യക്തമാക്കി.

കത്ത് പുറത്ത് വന്ന് വിവാദമായതോടെ തിരുവനന്തപുരം കോർപറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച്‌ വഴി നിയമനം നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്‌ നിർദേശം നൽകി. വിവാദങ്ങൾ ഒഴിവാക്കാനാണ് നിയമനം നടത്താനുള്ള നഗരസഭയുടെ അധികാരം റദ്ദാക്കിയത്.

Also Read: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.