തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിൽ മേയറുടെ ഓഫിസിൽ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളുടെയും പാർലമെന്‍ററി പാർട്ടി ചെയർമാൻ ഡി ആർ അനിലിന്‍റെ മൊബൈൽ ഫോണുകളുടെയും പരിശോധന ഇന്ന് മുതൽ ഫൊറൻസിക് സയൻസ് ലാബിൽ ആരംഭിക്കും. മേയറുടെ ഔദ്യോഗിക ലെറ്റർ പാടിലുള്ള കത്തിന്‍റെ ഉറവിടം ഏത് കമ്പ്യൂട്ടറിലാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക്കുകളിൽ നിന്ന് ഡിലീറ്റ് ചെയ്‌ത ഡോക്യുമെന്‍റ് ഫയലുകളും ഇമേജ് ഫയലുകളുമാണ് ഫോറൻസിക് വിഭാഗത്തിൽ പരിശോധിക്കുക. കുറഞ്ഞത് 10 ദിവസമെങ്കിലും പരിശോധനയ്ക്ക് വേണ്ടി വരും. ഹാർഡ് ഡിസ്‌ക്കുകളും ഡി ആർ അനിലിന്‍റെ മൊബൈൽ ഫോണും കോടതി മുഖേന ശനിയാഴ്‌ച ഫോറൻസിക് ലാബിലെ സൈബർ വിഭാഗത്തിൽ എത്തിച്ചിരുന്നു. കത്ത് തയാറാക്കിയതായോ പ്രചരിപ്പിച്ചതായോ കണ്ടെത്തിയാൽ കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.
Also read: കോർപ്പറേഷൻ കത്ത് വിവാദം; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ച് ഡി ആർ അനിൽ