തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകാരം തട്ടിപ്പ് നടത്തിയ കേസിൽ നേമം സോണൽ ഓഫീസ് സൂപ്രണ്ട് എസ് ശാന്തിയുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. പ്രതി വ്യജമായി ചമച്ച രേഖകൾ അടക്കമുള്ള തട്ടിപ്പ് രീതികൾ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അറിയുവാൻ കഴിയുകയുള്ളു എന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേമം സോണലിൽ നിന്ന് 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തിയിരുന്നത്. സോണൽ ഓഫീസിൽ അടയ്‌ക്കുന്ന കരം ബാങ്കിലിടാതെ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്ന് മേയർ തന്നെ വിശദീകരണം നൽകിയിരുന്നു.
Also Read: പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 20 പേര്‍ പിടിയില്‍
വ്യജരേഖ ചമയ്ക്കൽ, ഗുഢാലോചന അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ശ്രീകാര്യം, ആറ്റിപ്ര സോണലിലെ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധൻ, ശനി ദിവസങ്ങളിലായി കോടതി പരിഗണിക്കും.