തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യധാന്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ആറ് മാസത്തെ ധാന്യ ശേഖരം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് കൂടുതല്‍ ഭക്ഷ്യ ധാന്യം സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗൺ കാലത്ത് മികച്ച രീതിയില്‍ ഭക്ഷ്യ വിതരണം നടത്താനായി. അടുത്ത മാസം സൗജന്യ അരി വിതരണം തുടരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.