ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം : സമവായ സാധ്യതകൾക്ക് വഴിയൊരുങ്ങുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി - വിഴിഞ്ഞം തുറമുഖം

മന്ത്രിസഭ ഉപസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയതായി ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ യൂജിൻ പെരേര

chance to solve vizhinjam port protest  uijin perera  uijin perera about port protest  vizhinjam port protest  vizhinjam port protest latest updations  vizhinjam port protest news today  latest news in trivandrum  വിഴിഞ്ഞം തുറമുഖ സമരം  സമവായ സാധ്യതകൾക്ക് വഴിയൊരുങ്ങുന്നു  ലത്തീൻ അതിരൂപത വികാരി ജനറൽ  മോൺ യൂജിൻ പെരേര  ലത്തീന്‍ അതിരൂപത വികാരി  വിഴിഞ്ഞം തുറമുഖ സമരം ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത  വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖ സമരം; സമവായ സാധ്യതകൾക്ക് വഴിയൊരുങ്ങുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി
author img

By

Published : Sep 24, 2022, 6:28 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിൽ സമവായ സാധ്യതകൾക്ക് വഴിയൊരുങ്ങുന്നു. മന്ത്രിസഭ ഉപസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയതായി ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു. എകെജി സെന്‍ററില്‍ പാർട്ടി സെക്രട്ടറിയുമായി സമരസമിതി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരൂപതയ്ക്ക് തുറന്ന മനസാണ്. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്‌ച(26.09.2022) നിലപാടറിയിക്കും. സമരം ജീവന്‍മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായം ആയിരുന്നില്ല.

തുടര്‍ന്നാണ് പാര്‍ട്ടി തലത്തില്‍ ഇടപെടാന്‍ തീരുമാനമായത്. ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്‌ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജനറൽ മോൺ. യൂജിൻ പെരേര അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.