തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ കാറിലെത്തിയ സംഘം വാളുകാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ജ്വല്ലറിയില്‍ നിന്നും സ്വർണം കവർന്നു. കടയുടമ നിലവിളിച്ചപ്പോൾ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം സംഘം കടന്നുകളഞ്ഞു.
ഇന്നലെ രാത്രി 9.30ഓടെ ചാന്നാങ്കരയിലുള്ള സിഎസ് ഗോൾഡ് വർക്ക് എന്ന കടയില്‍ നിന്നാണ് സ്വർണം കവർന്നത്. കടയോട് ചേർന്നുള്ള വീട്ടിലേക്ക് ഉടമ സുരേഷ് പ്രവേശിക്കുന്ന സമയത്താണ് കവർച്ച നടന്നത്. വാളുപയോഗിച്ച് കടയുടെ ചില്ല് തകർത്ത ശേഷമാണ് സംഘം കവർച്ച നടത്തിയത്. അഞ്ച് പവനോളം സ്വർണം നഷ്‌ടപ്പെട്ടതായി കടയുടമ പറയുന്നു. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.