തിരുവനന്തപുരം: മടവൂർ പാറയിൽവാതുക്കലിൽ ചായകച്ചവടം നടത്തുന്ന സേമരാജനിൽ നിന്നും പണം പിടിച്ചുപറിച്ച് കടന്നുകളഞ്ഞ കൊല്ലം പരുന്തൻപാറ രാജീവിനെ (40) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ സോമരാജൻ കട തുറക്കുന്നതിനായി വീട്ടിൽ നിന്നും വരവേ പുറകേ ബൈക്കിലെത്തിയ പ്രതി അടുത്തെത്തി ബൈക്ക് നിർത്തി ഓയൂരിൽ പോകുന്ന വഴി ചോദിയ്ക്കുകയും തുടർന്ന് കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച ശേഷം ഷർട്ടിൻ്റെ പോക്കറ്റ് വലിച്ച് കീറി അതിലുണ്ടായിരുന്ന 5500 രൂപയെടുത്ത ശേഷം റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നു. സംഭവത്തെ തുടർന്ന് കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന് കിട്ടിയ രഹസ്യവിവരത്തിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിൻ്റെ നിർദ്ദേശാനുസരണം പള്ളിക്കൽ സ്‌റ്റേഷൻ ഐ എസ് എച്ച് ഒ അജി.ജി നാഥ്, എസ് ഐ പി.അനിൽകുമാർ എന്നിവർ ചേർന്ന് കൊല്ലം ചീരൻങ്കാവിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ - മടവൂർ പാറ
കൊല്ലം പരുന്തൻപാറ രാജീവിനെ (40) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.