ETV Bharat / state

കാത്തിരിപ്പ് നീളും ; ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ഉടമകൾ - മലയാള സിനിമാ

കൊവിഡ് നിരക്കിൽ കുറവ് രേഖപ്പെടുത്താതെ തിയറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന സർക്കാർ നിലപാടാണ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത്.

Theaters will not open before Onam  Theaters  Onam  ഓണം  ഓണത്തിനു മുമ്പ് തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് തിയേറ്റർ ഉടമകൾ  Theater owners says Theaters will not open before Onam  സിനിമാ പ്രേമി  Cinema  MOVIE  മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം  Marakkar arabikkadalinte simham  Mohanlal  mohanlal movie  കൊവിഡ് മൂന്നാം തരംഗം  Covid  മലയാള സിനിമാ  സജി ചെറിയാൻ
കാത്തിരിപ്പ് നീളും; ഓണത്തിനു മുമ്പ് തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് തിയേറ്റർ ഉടമകൾ
author img

By

Published : Jun 26, 2021, 10:52 PM IST

തിരുവനന്തപുരം : സിനിമ പ്രേമികൾക്ക് തിരിച്ചടിയായി ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന വെളിപ്പെടുത്തലുമായി ഉടമകൾ. ഓഗസ്റ്റ് 12 ന് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹത്തിന്‍റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

കൊവിഡ് വില്ലനാകുമ്പോൾ...

കൊവിഡ് രോഗവ്യാപന നിരക്കിൽ വ്യക്തമായ കുറവ് രേഖപ്പെടുത്താതെ തിയറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന സർക്കാർ നിലപാടാണ് പ്രതീക്ഷകൾക്ക് തടസം. കൊവിഡ് മൂന്നാം തരംഗത്തിൻ്റെ വരവ് പ്രതീക്ഷിക്കുന്നതിനാൽ തിയറ്റർ ഉടമകൾക്കും ആശങ്കയേറുകയാണ്.

ALSO READ: ബ്രഹ്മാണ്ഡ ചിത്രത്തിന് ബ്രഹ്മാണ്ഡ റിലീസ്; മരക്കാർ റിലീസ് 600 സ്‌ക്രീനിലെന്ന് റിപ്പോർട്ട്

മൂന്നാം തരംഗം ഒക്ടോബറിൽ എത്തും എന്ന ധാരണയിൽ ഓഗസ്റ്റിൽ തിയറ്ററുകൾ തുറന്നാൽ വീണ്ടും അടച്ചിടേണ്ടിവരും. ഇത് തങ്ങളുടെ നഷ്ടത്തിൻ്റെ അളവ് കൂട്ടുകയേ ഉള്ളൂ എന്നാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.

കാത്തിരിപ്പ് നീളും ; ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ഉടമകൾ

തുറന്നാലും നഷ്‌ടം മാത്രം

സംസ്ഥാനത്തെ 600 തിയറ്ററുകളിൽ ഓഗസ്റ്റ് 12ന് മരയ്ക്കാർ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്
ഒന്നിടവിട്ടുള്ള സീറ്റുകൾ ഒഴിച്ചിട്ട് പ്രദർശനം നടത്തിയാലും കാര്യമായ ലാഭമുണ്ടാവില്ല. എന്നാൽ മലയാള സിനിമ വ്യവസായത്തിൻ്റെ നിലനിൽപ്പിനായി നഷ്ടം സഹിച്ചും ചിത്രം പ്രദർശിപ്പിക്കാൻ പല തിയറ്റർ ഉടമകളും തയ്യാറാണ്.

ALSO READ: തിയേറ്ററുകള്‍ അടച്ചിടണമോ തുറക്കണമോ എന്ന് ഉടമകള്‍ തീരുമാനിക്കട്ടെ: ഫിയോക്ക്

കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചയിലും ഉടമകളുടെ നഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായില്ല.

നിലവിൽ വൈദ്യുതി ചാർജും മെയിൻ്റനൻസും അടക്കം പ്രവർത്തിക്കാതെ കിടക്കുന്ന തിയറ്ററുകൾക്ക് വൻ തുക മുടക്കേണ്ട അവസ്ഥയിലാണ് തിയറ്റര്‍ ഉടമകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.