തിരുവനന്തപുരം: പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജിഷ്‌ണു (27) ആണ് മരിച്ചത്. ആറ്റിങ്ങൽ കരവാരത്ത് സ്ഥിതി ചെയ്യുന്ന എം എസ് ക്രഷേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് സംഭവം. കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലില്‍ നിന്നും ഫയർഫോഴ്സ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ സ്ക്യൂബ ടീം അംഗങ്ങൾ എത്തി പരിശോധന നടത്തി. പാറമടയുട അടിത്തട്ടിൽ ഏകദേശം 50അടി ആഴത്തിൽ നിന്നാണ് സ്‌കൂബ ടീം അംഗങ്ങൾ മൃതദേഹം കണ്ടെത്തിയത്.
പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - thiruvananthapuram quarry
ആറ്റിങ്ങൽ കരവാരത്ത് സ്ഥിതി ചെയ്യുന്ന എംഎസ് ക്രഷേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് അപകടം സംഭവിച്ചത്