തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ഡി ജി പി യോട് അന്വേഷണ റിപ്പോർട്ട് തേടുമെന്ന് കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസിന്‍റെയും വിവാഹച്ചടങ്ങിൽ മന്ത്രി ഇ പി ജയരാജനും ഭാര്യയും പങ്കെടുത്തതിന്‍റെ ചിത്രമാണ് മോർഫ് ചെയ്തത്. ഇ പി ജയരാജന്‍റെ ഭാര്യയുടെ ചിത്രത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
ഇപി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു - തിരുവനന്തപുരം
മന്ത്രി ഇപി ജയരാജന്‍റെ ഭാര്യയുടെ ചിത്രത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.