ETV Bharat / state

നോർക്കയില്‍ രജിസ്റ്റർ ചെയ്‌ത പ്രവാസികളുടെ എണ്ണം 4.13 ലക്ഷം - covid news updates

ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1,50,054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നും മടങ്ങാൻ രജിസ്റ്റർ ചെയ്തതിൽ 61,009 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. 9,827 ഗർഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്

നോർക്ക രജിസ്റ്റർ ചെയ്‌ത പ്രവാസികളുടെ എണ്ണം 4.13 ലക്ഷം  കൊവിഡ് വാർത്ത  കൊവിഡ് ലോക്ക് ഡൗൺ  നോർക്ക് രജിസ്ട്രേഷൻ  norka registration  covid news updates  norka news
നോർക്കയില്‍ രജിസ്റ്റർ ചെയ്‌ത പ്രവാസികളുടെ എണ്ണം 4.13 ലക്ഷം
author img

By

Published : May 4, 2020, 2:38 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ നോർക്കയില്‍ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1,50,054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്നും മടങ്ങാൻ രജിസ്റ്റർ ചെയ്തതിൽ 61,009 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. 9,827 ഗർഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം 5.63 ലക്ഷമായി. പഠനം പൂർത്തിയാക്കിയ 2,902 വിദ്യാർഥികളും മടങ്ങി വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാർഷിക അവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70,638 പേരും സന്ദർശന വിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസ കാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 1,28,061 പേരും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചു കൊടുക്കും. ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങി വരാൻ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49,233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് 45,491 പേരും മഹാരാഷ്‌ട്രയില്‍ നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.