തിരുവനന്തപുരം: 1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തന്‍റെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്‍റ് എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.
ആനവണ്ടിയുടെ കഥ ..ചരിത്രത്താളിൽ - കേരള വാർത്ത
1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു.