ETV Bharat / state

സംസ്ഥാനത്ത് ജൂലൈ രണ്ട് വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത - കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശക്തമായ കാറ്റിനും, തിരമാലയ്‌ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് മഴക്ക് സാധ്യത  The state is likely to receive heavy rains till July 2  സംസ്ഥാനത്ത് ജൂലൈ രണ്ട് വരെ ശക്തമായ മഴക്ക് സാധ്യത  heavy rain in kerala  yellow alert  കേരളത്തില്‍ യെല്ലോ അലര്‍ട്ട  കേന്ദ്ര കാലാവസ്ഥ വകുപ്പ്  Central Meteorological Department
സംസ്ഥാനത്ത് ജൂലൈ രണ്ട് വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത
author img

By

Published : Jun 29, 2022, 12:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ജൂലൈ രണ്ട് വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ജൂണ്‍ 29) 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ:

  • ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • തുറസായ സ്ഥലങ്ങളിൽ നില്‍ക്കുന്നത് ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
  • വാതിലിനും ജനലിനും അടുത്ത് നിൽക്കാതെ ഇരിക്കുക.
  • കെട്ടിടത്തിന് അകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  • മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തേക്കോ ടെറസ്സിലേക്കോ കളിക്കാന്‍ വിടുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  • വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാതിരിക്കുക.

also read: സംസ്ഥാനത്ത് കാലവര്‍ഷമെത്തി: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.