ETV Bharat / state

'സിഐയും എസ്ഐയും ഗൂഗിൾ പേ ചെയ്യും' ; തിരുവനന്തപുരത്ത് 5 കിലോ മാമ്പഴം വാങ്ങി മുങ്ങി പൊലീസുകാരൻ - തിരുവനന്തപുരത്ത് പോലീസുകാരൻ മാമ്പഴം മോഷ്‌ടിച്ചു

പോത്തൻകോട് സിഐക്കും എസ്‌ഐക്കും നൽകാനെന്ന് പറഞ്ഞാണ് പോലീസുകാരൻ മാമ്പഴം വാങ്ങിയത്

പൊലീസുകാരൻ മാമ്പഴം വാങ്ങി മുങ്ങി  പണം നൽകാതെ പൊലീസുകാരൻ മുങ്ങി  The policeman stole the mango  തിരുവനന്തപുരത്ത് പോലീസുകാരൻ മാമ്പഴം മോഷ്‌ടിച്ചു  തിരുവനന്തപുരം മോഷണം
പൊലീസുകാരൻ മാമ്പഴം വാങ്ങി മുങ്ങി
author img

By

Published : May 9, 2023, 3:03 PM IST

തിരുവനന്തപുരം : മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങി പൊലീസുകാരൻ. ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് ഇയാൾ പോത്തൻകോടുള്ള കടയിൽ നിന്ന് 5 കിലോ മാങ്ങ വാങ്ങിയത്. എന്നാൽ ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ വ്യാപാരി പരാതിപ്പെടുകയായിരുന്നു.

പോത്തൻകോട് സിഐക്കും എസ്‌ഐക്കും നൽകാനെന്ന് പറഞ്ഞാണ് പോലീസുകാരൻ മാങ്ങ വാങ്ങിയത്. പണം മേലുദ്യോഗസ്ഥർ ഗൂഗിൾ പേ ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഇത്. പോത്തൻകോട് സിഐയും എസ്‌ഐയും സ്ഥിരമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനാൽ കടക്കാരന് സംശയമൊന്നും തോന്നിയില്ല.

കഴിഞ്ഞ ദിവസം പോത്തൻകോട് സി ഐ കടയിൽ പതിവ് പോലെ സാധനം വാങ്ങാനെത്തിയപ്പോൾ കടയുടമ പരാതി പറയുകയായിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. സംഭവത്തിൽ തിരിച്ചറിയൽ പരേഡ് നടത്തിയാണ് പോലീസുകാരനെ തിരിച്ചറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.