ETV Bharat / state

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും - പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും

ലോക്ക് ഡൗണിനെ തുടർന്ന് മാര്‍ച്ച് 30ന് നടക്കേണ്ട പൈങ്കുനി ഉത്സവം മാറ്റിവെക്കുകയായിരുന്നു. ക്ഷേത്രത്തിൽ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം ആരംഭിച്ച പശ്ചാത്തലത്തിലാണ് പൈങ്കുനി ഉത്സവം നടത്താൻ തീരുമാനിച്ചത്.

Padmanabhaswamy Temple  Thiruvanathapuram  Paingkuni festival  Paingkuni festival will be held on the 10th september  lockdown  covid 19  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  തിരുവനന്തപുരം  കൊവിഡ്  ലോക്ക് ഡൗൺ  ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം  പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും  പൈങ്കുനി ഉത്സവം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും
author img

By

Published : Sep 5, 2020, 4:48 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ചടങ്ങുകളോടെ ഈ മാസം 10ന് നടത്തും. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം ആരംഭിച്ച പശ്ചാത്തലത്തിലാണ് ആറുമാസം മുന്‍പ് മുടങ്ങിയ പൈങ്കുനി ഉത്സവം നടത്താന്‍ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചത്. പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് വര്‍ഷങ്ങളായി ആചാരപരമായി നടത്തി വരുന്ന ആറാട്ടു ഘോഷയാത്ര ഇത്തവണ ഉണ്ടാകില്ല. പകരം പദ്‌മതീര്‍ഥ കുളത്തില്‍ ചെറിയ തോതില്‍ മാത്രമാകും ആറാട്ട്.

ഉത്സവത്തിനു മുന്നോടിയായുളള താന്ത്രിക ചടങ്ങുകള്‍ സെപ്‌റ്റംബര്‍ ഏഴിന് ആരംഭിക്കും. പത്തിന് ഉത്സവം കൊടിയേറും. ശംഖുമുഖത്ത് നിന്ന് ആറാട്ടു ഘോഷയാത്ര വിമാനത്താവളത്തിനുള്ളിലൂടെ നിരവധി ഭക്തരുടെ അകമ്പടിയോടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയിരുന്നത്. പ്രസിദ്ധമായ ആ ചടങ്ങും ഇത്തവണ ഉണ്ടാകില്ല. ഒക്‌ടോബറില്‍ നടക്കേണ്ട അല്‍പ്പശി ഉത്സവ നടത്തിപ്പിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മാര്‍ച്ച് 30നാണ് പൈങ്കുനി ഉത്സവം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.