തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കക്കും തമിഴ്‌നാടിനും മുകളിലായി ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണമാവുന്നത്. ഇത് കൂടാതെ തെക്കേ ഇന്ത്യക്ക് മുകളില്‍ ന്യുന മര്‍ദ്ദ പാത്തി കൂടി നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായതോടെ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്‌ദ്ധമാകുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്‌ച്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് മുന്നറിയിപ്പ്.
also read: രാജ്യത്ത് മണ്‍സൂണ്‍ ഇത്തവണ സാധാരണ ഗതിയിൽ; സംസ്ഥാനത്ത് ജൂണിൽ മഴ കുറയും