തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ സർക്കാരിനെതിരായ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. സിഎജി റിപ്പോർട്ടിൽ നിയമാനുസൃതമായ നടപടികൾ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റവന്യൂ മന്ത്രി സ്വന്തം നിലയിൽ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടർ പ്രക്ഷോഭവും യോഗം ചർച്ച ചെയ്യും. മുന്നണി യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്.
ഇടതുമുന്നണി യോഗം ഇന്ന് ചേരും - Left Front
മുന്നണി യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്.