ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ് - Citizenship Amendment Act protests

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി ഇരുപത്തിയാറിന് എല്‍ഡിഎഫ് മനുഷ്യചങ്ങല സംഘടിപ്പിക്കും. ഈ മാസം പത്തൊമ്പതിന് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് പ്രതിഷേധിക്കും

പൗരത്വ ഭേദഗതി നിയമം  എൽഡിഎഫ് പ്രതിഷേധം  കേരളം പൗരത്വ ഭേദഗതി നിയമം  തിരുവനന്തപുരം വാർത്ത  എ.വിജയരാഘവന്‍ വാർത്ത  എൽ.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വാർത്ത  protest against the Citizenship Amendment Act  Citizenship Amendment Act  Citizenship Amendment Act kerala protest  Citizenship Amendment Act protests  protests in kerala
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്
author img

By

Published : Dec 16, 2019, 7:37 PM IST

Updated : Dec 16, 2019, 8:40 PM IST

തിരുവനന്തപുരം: രാജ്യത്തെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്താൻ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. നേരത്തെ തീരുമാനിച്ചതനുസരിച്ച് വ്യാഴാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും റിപബ്ലിക്ക് ദിനത്തിൽ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യചങ്ങല സംഘടിപ്പിക്കുക. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് മോദി ഭരണത്തില്‍ ഇന്ത്യയിലുള്ളതെന്നും ഈ പോക്ക് ഏകീകൃത സിവില്‍ കോഡിലേക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമെന്നും മനുഷ്യചങ്ങലയില്‍ യുഡിഎഫ് പങ്കെടുക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. എസ്ഡിപിഐ, ജമാഅത്തെ പോലുള്ള തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുമായി ഒരു സമരത്തിലും എല്‍ഡിഎഫ് ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. നാളത്തെ ഹര്‍ത്താലിന് ഇടതു മുന്നണി എതിരാണെന്നും ബിജെപിയെ സഹായിക്കുന്നതിന് മാത്രമേ ഇത്തരം ജനവിരുദ്ധ സമരങ്ങളെകൊണ്ട് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Intro:പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനുവരി 26 ന് എല്‍ഡിഎഫ് മനുഷ്യചങ്ങല സംഘടിപ്പിക്കും. 19 ന് 14 ജില്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് പ്രതിഷേധം നടത്തും.Body:രാജ്യത്തെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്താനാണ് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി തീരുമാനം. നേരത്തെ തീരുമാനിച്ച പോലെ വ്യാഴ്ച 14 ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിടക്കും. തുടര്‍ സമരങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിപബ്ലിക്ക് ദിനമായ ജനുവരി 26ന് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യചങ്ങല സംഘടിപ്പിക്കുക. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് മോദി ഭരണത്തില്‍ ഇന്ത്യയിലുള്ളത്. ഈ പോക്ക് ഏകീകൃത സിവില്‍ കോഡിലേക്കാണ്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗക്കാരേയും ഒരുമിച്ച് നിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമെന്ന എല്‍ഡിഎഫ് കണ്‍വിനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. മനുഷ്യചങ്ങലയില്‍ യുഡിഎഫ് പങ്കെടുക്കണമെന്നാണ് എല്‍ ഡി എഫ് ആഗ്രഹിക്കുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ബൈറ്റ്
എ.വിജയരാഘവന്‍

എസ്.ഡി.പി.ഐ, ജമാ അത്തെ പോലുള്ള തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരായുമായും ഒരു സമരത്തിലും എല്‍ഡിഎഫ് ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. നാളത്തെ ഹര്‍ത്താലിന് ഇടതു മുന്നണി എതിരാണ്. ബിജെപിയെ സഹായിക്കുന്നതിനേ ഇത്തരെ ജവിരുദ്ധ സമരങ്ങള്‍ സഹായിക്കൂവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Conclusion:
Last Updated : Dec 16, 2019, 8:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.