ETV Bharat / state

ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി സർക്കാർ ഉത്തരവ് - ശമ്പളത്തോടു കൂടിയുള്ള അവധി

കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളത്തോടു കൂടിയുള്ള നിരീക്ഷണ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്

തിരുവനന്തപുരം  thiruvananthapuram  സർക്കാർ ഉത്തരവ്  കൊവിഡ് 19  കൊവിഡ് ഡ്യൂട്ടി  ആരോഗ്യപ്രവർത്തകരുടെ അവധി  ശമ്പളത്തോടു കൂടിയുള്ള അവധി  health workers' observation leave
ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി സർക്കാർ ഉത്തരവ്
author img

By

Published : Oct 3, 2020, 10:31 PM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്. മറ്റു സർക്കാർ ജീവനക്കാരുടെതിന് തുല്യമായ രീതിയിലേക്കാണ് ആരോഗ്യപ്രവർത്തകരുടെ അവധിയും ക്രമീകരിച്ചിരിക്കുന്നത്. ഇനിമുതൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് ഇവർക്ക് ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കില്ല. കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി എന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതികരണം. ജീവനക്കാർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ രംഗത്തെത്തി. ഞായറാഴ്ച ഡി.എം.ഇ ഓഫീസിന് മുന്നിൽ കേരള ഗവൺമെന്‍റ് നഴ്സസ് യൂണിയൻ റിലേ നിരാഹാരം ആരംഭിക്കും. ഈ ഉത്തരവ് പിൻവലിക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.