തിരുവനന്തപുരം: ഈദുൽ ഫിത്തർ കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. റംസാൻ പിറ കണ്ട ശേഷം ചെറിയ പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ 9 മണി വരെ തുറന്ന് പ്രവർത്തിക്കാം. ഇന്ന് പിറ കണ്ടില്ലെങ്കിൽ നാളെയും ഇളവ് നൽകും. ഞായറാഴ്‌ചയാണ് ഈദുൽ ഫിത്തർ എങ്കിൽ സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിവ് രീതിയിൽ ചെറിയ പെരുന്നാൾആഘോഷത്തിന്‍റെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഈദ് നിസ്‌കാരം വീടുകളിൽ നടത്തുമെന്നാണ് മുസ്ലീം മത പണ്ഡിതർ അറിയിച്ചിരിക്കുന്നത്. സമൂഹത്തിന് വേണ്ടി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി റമദാൻ ആശംസകൾ നേർന്നു.
ഈദുൽ ഫിത്തർ; ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ - ഈദുൽ ഫിത്തർ
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി റമദാന്‍ ആശംസകള്‍ നേര്‍ന്നു