തിരുവനന്തപുരം: നെയ്യാറിൽ ഒരു ദിവത്തെ ആശങ്കയ്ക്ക് ശേഷം കൂട്ടിലായ കടുവ ഇനി മുതൽ വൈഗ എന്ന് അറിയപ്പെടും. വനം മന്ത്രി കെ.രാജു നെയ്യാർ ലയൺ സഫാരി പാർക്കിൽ നേരിട്ടെത്തി കടുവയുടെ ആരോഗ്യ സ്ഥതി വിലയിരുത്തിയ ശേഷമാണ് വൈഗ എന്ന് നാമകരണം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഊരുകളിൽ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് നെയ്യാറിലെ ലയൺസ് പാർക്കിൽ ചികിത്സയ്ക്കായി എത്തിച്ചത്. ഇരുമ്പു കൂട്ടിൽ കഴിഞ്ഞിരുന്ന കടുവ ശനിയാഴ്ച ഉച്ചയോടു കൂടി കൂട് തകർത്ത് പുറത്തുചാടിയത് നാട്ടുകാരെയും വനപാലകരെയും ഒരുപോലെ ആശങ്കയിലാക്കി. 24 മണിക്കൂറോളം മുൾമുനയിൽ നിർത്തിയ കടുവയെ ഡോക്‌ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവെച്ചാണ് പിടികൂടിയത്. കൂടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും, കടുവ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദാന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ കടുവക്കില്ല. വന്യമൃഗങ്ങളുടെ തുടർചികിത്സക്കായുള്ള കേന്ദ്രം വയനാട്ടിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെയ്യാറിലെ കടുവയെ കാണാന്‍ മന്ത്രിയെത്തി; വിശദാന്വേഷണത്തിന് ഉത്തരവ്
നെയ്യാർ ലയൺ സഫാരി പാർക്കിൽ നേരിട്ടെത്തി കടുവയുടെ ആരോഗ്യ സ്ഥതി വിലയിരുത്തിയ ശേഷം വനം മന്ത്രി കെ രാജു കടുവക്ക് വൈഗ എന്ന് നാമകരണം ചെയ്‌തതു