തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന് അടിച്ചു. TB173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അജയകുമാർ എന്നയാളുടെ ഏജൻസിയിൽ നിന്ന് വിൽപന നടത്തിയ ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുക.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറുപേർക്ക് ലഭിക്കും. TA738408, TB474761,TC570941, TD764733, TE360719, TG787783 തുടങ്ങിയ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായി 12 പേർക്ക് പത്ത് ലക്ഷം രൂപ ലഭിക്കും. ഇത്തവണ 44.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.