തിരുവനന്തപുരം: സീനിയര്‍ ടീമിലേക്കുള്ള പ്രവേശന മാനദണ്ഡമെന്ന നിലയില്‍ ഇന്ത്യ -എ ടീമില്‍ കളിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കളിക്കാര്‍ കാണുന്നതെന്ന് ടീം ക്യാപ്‌റ്റന്‍ മനീഷ് പാണ്ഡെ. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേത് മികച്ച വിക്കറ്റാണെന്നും മനീഷ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്ക് അവസരം തുറക്കുന്ന മത്സരം എന്ന നിലയില്‍ ഇന്ത്യയിലെ മത്സരങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ എ ടീം ക്യാപ്‌റ്റന്‍ തെംബ ബാവുമയും അഭിപ്രായപ്പെട്ടു. ഇന്ത്യ-എ, ദക്ഷിണാഫ്രിക്ക-എ ടീമുകള്‍ തമ്മിലുള്ള ഒന്നാം ഏകദിനം നാളെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് തുടങ്ങും.
ഇന്ത്യ-എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലാണ് ടീം പരിശീലനം നടത്ത്തിതിയത്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.