ETV Bharat / state

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‌ച്ച - first full budget of the second Pinarayi government

കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റില്‍ വരുമാന വര്‍ധനയ്ക്കും ജനങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ക്കുമായിരിക്കും മുന്‍തൂക്കമെന്നാണ് സൂചന

രണ്ടാം പിണറായി സര്‍ക്കാർ ബജറ്റ്‌  ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‌ച്ച  രണ്ടാം പിണറായി സര്‍ക്കാർ  കെ.എന്‍.ബാലഗോപാൽ ബജറ്റ്‌  ധനമന്ത്രി കെ.എന്‍.ബാലഗോപാൽ ബജറ്റ്‌  കെ.എന്‍.ബാലഗോപാൽ ബജറ്റവതരിപ്പിക്കും  ബജറ്റവതരണം  first full budget of the second Pinarayi government  second Pinarayi government
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‌ച്ച
author img

By

Published : Jun 3, 2021, 1:56 PM IST

Updated : Jun 3, 2021, 2:42 PM IST

തിരുവനന്തപുരം: തുടര്‍ഭരണ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‌ച്ച നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രാവിലെ ഒൻപതിന്‌ ബജറ്റ് സഭയില്‍ അവതരിപ്പിക്കും. കെ.എന്‍.ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്.

ആശ്വാസ ബജറ്റ് ആയേക്കും

കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റില്‍ വരുമാന വര്‍ധനയ്ക്കും ജനങ്ങള്‍ക്കുള്ള ആശ്വാസ നടപടികള്‍ക്കുമായിരിക്കും മുന്‍തൂക്കമെന്നാണ് സൂചന. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല നികുതികളും അന്നത്തെ ധനമന്ത്രി ഒഴിവാക്കുകയോ വര്‍ധന വേണ്ടെന്നു വയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ ഇന്ധനം, മദ്യം, ഭൂമി, കെട്ടിടം, മോട്ടോര്‍ വാഹനം എന്നിവയ്ക്കുള്ള നികുതികളില്‍ വര്‍ധന വരുത്തിയേക്കും.

READ MORE:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

എന്താവും പുതിയ പ്രഖ്യാപനങ്ങള്‍

മദ്യത്തില്‍ നിന്ന് മാത്രം 1000 കോടി രൂപയുടെ പ്രതിമാസ വരുമാനമാണ് സര്‍ക്കാരിനു ലഭിക്കുന്നത്. സമ്പൂര്‍ണ ലോക്ക്‌ ഡൗണിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി മദ്യശാലകള്‍ അടച്ചതോടെ ഈ വരുമാനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മദ്യത്തിന് കഴിഞ്ഞ ലോക്ക്‌ ഡൗൺ സമയത്ത് പ്രഖ്യാപിച്ച രീതിയില്‍ കൊവിഡ് സെസിനുള്ള സാധ്യതയുണ്ടെന്ന്‌ സൂചനയുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന് തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് ബജറ്റ് അടിവരയിടും എന്നുറപ്പാണ്. ഇതിനു മാത്രം 1000 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവ്‌. ക്ഷേമ പെന്‍ഷനുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ തോമസ് ഐസക്ക് പരമാവധി വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വര്‍ധനയുണ്ടാകില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കാലോചിതമായ ദിശാ ബോധം ബജറ്റില്‍ പ്രതീക്ഷിക്കാം.

ALSO READ:ഓൺലൈൻ വിദ്യാഭ്യാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു

പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത്

കൊവിഡ് മൂന്നാം തരംഗ പ്രവചന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ മൂലധന നിക്ഷേപത്തിന് സാധ്യതയേറെയാണ്‌. കാലാവസ്ഥാ വ്യതിയാനം മൂലം 590 കിലോമീറ്റര്‍ വരുന്ന കേരളത്തിന്‍റെ കടല്‍ തീരം കടല്‍ കയറി നശിക്കുന്നതിനു തടയിടാന്‍ സമഗ്ര പദ്ധതി പ്രഖ്യാപനവും പ്രതീക്ഷിക്കാം. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ച സാഹചര്യത്തില്‍ അതിനും സാധ്യതയുണ്ട്‌. സംസ്ഥാനത്തിന്‍റെ ധനകമ്മി നികത്താന്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ച 19,800 കോടി രൂപയുടെ വിഹിതം കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. സാമ്പത്തിക നില മെച്ചപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞത്.

ALSO READ:കൊവിഡ് വാക്‌സിൻ സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ

Last Updated : Jun 3, 2021, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.