തിരുവനന്തപുരം: സാലറി ചലഞ്ചിനുള്ള ഉത്തരവ് ഈയാഴ്‌ച ഇറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ് തുടരുന്നതിനിടെയാണ് ഉത്തരവ് പുറത്തിറക്കാനുള്ള ശ്രമം. അതേസമയം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച തുടരുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ ഉൾപ്പെടുത്തും. എന്നാൽ പാർട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരെ ഒഴിവാക്കും. ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാവർക്കും തുക പോസ്റ്റ് ഓഫീസ് വഴി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു.
സാലറി ചലഞ്ചിനുള്ള ഉത്തരവ് ഈയാഴ്‌ചയെന്ന് സൂചന - thomas issac
സർക്കാർ ജീവനക്കാർക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ ഉൾപ്പെടുത്തും. എന്നാൽ പാർട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരെ ഒഴിവാക്കും.